കുസാറ്റിൽ 52 ഒഴിവ്, ശമ്പളം: 23,780 രൂപ

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സ്കൂൾ ഓഫ് എൻജിനീയറിങ്, കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ് എന്നിവിടങ്ങളിലും കുട്ടനാട് കൊച്ചിൻ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലും അസിസ്റ്റന്റ് പ്രഫസറുടെ 47 ഒഴിവുകൾ. കരാർ നിയമനം. ജൂൺ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

എൻജിനീയറിങ് വിഭാഗങ്ങളും ഒഴിവുകളും.

സിവിൽ : 6
കംപ്യൂട്ടർ സയൻസ് : 15
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ : 6
മെക്കാനിക്കൽ : 13
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് : 7

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസും എംഇ/ എംടെക്/ എംഎസ് അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എംടെകും (ഒന്നാം ക്ലാസോടെ). ശമ്പളം: 40,000 രൂപ. പിഎച്ച്ഡിക്കാർക്ക് 42,000 രൂപ. അപേക്ഷാഫീസ്: 700 രൂപ, പട്ടികവിഭാഗക്കാർക്ക് 140 രൂപ. ഒാൺലൈൻ അപേക്ഷയുടെ പകർപ്പും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ജൂലൈ 2 നകം സമർപ്പിക്കണം.

ടെക്നീഷ്യൻ

കുസാറ്റിലെ ഷിപ് ടെക്നോളജി ഡിപ്പാർട്മെന്റിൽ ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിൽ 5 ഒഴിവ്. കരാർ നിയമനം. ജൂൺ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം. വെൽഡർ, ഫിറ്റർ, മെഷീൻ ഷോപ്, ലബോറട്ടറി, മോഡൽ മേക്കർ വിഭാഗങ്ങളിലാണ് അവസരം. ബന്ധപ്പെട്ട വിഭാഗത്തിൽ ഐടിഐ സർട്ടിഫിക്കറ്റും 3 വർഷം പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 36 വയസ്. ശമ്പളം 23,780 രൂപ. റജിസ്ട്രേഷൻ ഫീസ്: 670 രൂപ, പട്ടികവിഭാഗക്കാർക്ക് 130 രൂപ. ഒാൺലൈൻ അപേക്ഷയുടെ പകർപ്പും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ജൂലൈ 3 നകം സമർപ്പിക്കണം.