ജൂലൈയിൽ നടത്താനിരുന്ന കെഎഎസ് മെയിൻ പരീക്ഷ മാറ്റിവച്ചു

ലോക്ഡൗൺ നീളുന്ന പശ്ചാത്തലത്തിൽ ജൂലൈയിൽ നടത്താനിരുന്ന കെഎഎസ് മെയിൻ പരീക്ഷ പി എസ് സി മാറ്റിവച്ചു. നിലവിൽ ഒാഗസ്റ്റിലോ സെപ്റ്റംബറിലോ നടത്താനാണ് ആലോചന.കെഎഎസ് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം അവസാന ഘട്ടത്തിലാണ്. ജൂൺ അവസാനത്തോടെ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനു ശേഷം ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

18 ദിവസം കൊണ്ട് പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്ന കെഎഎസ് ഉത്തരക്കടലാസ് മൂല്യനിർണയം കോവിഡ് 19 സാഹചര്യത്തിലാണ് വൈകിയത്. ആകെയുള്ളതിന്റെ പകുതി ജീവനക്കാരെ ഉപയോഗിച്ചാണ് മൂല്യനിർണയം നടത്തുന്നത്.

മെയിൻ പരീക്ഷ വിവരണാത്മക രീതിയിലായതിനാൽ ഓൺലൈനിൽ നടത്താനാവില്ല. സ്കൂളുകളും കോളജുകളും ലഭിച്ചെങ്കിൽ മാത്രമേ പരീക്ഷ നടത്താൻ കഴിയൂ.

Related News