യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 4ന്

ലോക്ഡൗൺ മൂലം നീട്ടിവച്ച യുപിഎസ്‌സി യുടെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 4ന് നടത്തും .

കഴിഞ്ഞ വർഷം നടത്തിയ പ്രിലിമിനറി, മെയിൻ പരീക്ഷകളിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ പഴ്സനാലിറ്റി ടെസ്റ്റ് ജൂലൈ 20ന് പുനരാരംഭിക്കുമെന്നും യുപിഎസ്‌സി അറിയിച്ചു.

യുപിഎസ്‌സി നടത്തുന്ന 11 പ്രധാന പരീക്ഷകളുടെ പുതുക്കിയ ഷെഡ്യൂൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.