സി.ഐ.എം.എഫ്.ആറില്‍ അവസരം; ജൂലൈ 25 വരെ അപേക്ഷിക്കാം

ധന്‍ബാദിലുള്ള സി.എസ്.ഐ.ആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആന്‍ഡ് ഫ്യുവല്‍ റിസര്‍ച്ചില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിയോളജി, കെമിസ്ട്രി, സുവോളജി, മൈനിങ്, മെക്കാനിക്കല്‍, കെമിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമ/ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ആകെ 23 ഒഴിവുകളാണുള്ളത്.

28 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. സ്‌കില്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ജനറല്‍ വിഭാഗത്തിലുള്ള പുരുഷന്മാര്‍ 100 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം.

ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോമിന്റെ മാതൃക <a href="http://cimfr.nic.in/vacancies.html" target="_blank">http://cimfr.nic.in/vacancies.html</a> എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ജൂലൈ 25 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് <a href="http://cimfr.nic.in/" target="_blank">www.cimfr.nic.in</a> എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.&nbsp;