സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് മുതല്‍ ആരംഭിക്കും

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് മുതല്‍ നടത്തുമെന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പുതുക്കിയ പരീക്ഷ തിയ്യതികള്‍

  • കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷ (2019) - ഓഗസ്റ്റ് 17 മുതല്‍ 28 വരെ
  • ജൂനിയര്‍ എന്‍ജിനീയര്‍ (2019) പേപ്പര്‍ I - സെപ്റ്റംബര്‍ 1 മുതല്‍ 4 വരെ
  • സെലക്ഷന്‍ പോസ്റ്റ് എക്‌സാമിനേഷന്‍ 2020 - സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ
  • സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 'സി' ആന്‍ഡ് 'ഡി' - സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ
  • സബ് ഇന്‍സ്‌പെക്ടര്‍ ഇന്‍ ഡല്‍ഹി പോലീസ് & സി.എ.പി.എഫ് - സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ
  • ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ (പേപ്പര്‍ I) - ഒക്ടോബര്‍ 6
  • കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (Tier II -2019) - ഒക്ടോബര്‍ 14 മുതല്‍ 17 വരെ

പരീക്ഷാ തിയ്യതികളില്‍ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ വരാമെന്ന് കമ്മിഷന്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി കമ്മിഷന്റെ ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക