2020-ലെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

2020-ലെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷാത്തീയതി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ നാലിനും, മെയിന്‍ പരീക്ഷ 2021 ജനുവരി എട്ടിന് നടക്കും. കോവിഡ്-19നെത്തുടര്‍ന്നാണ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് പ്രിലിമിനറി പരീക്ഷയും ഇതേ ദിവസം നടക്കും. 2021 ഫെബ്രുവരി 28-നാകും മെയിന്‍. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുക അടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക.

മാറ്റിവെച്ച 2019-ലെ സിവില്‍ സര്‍വീസസ് അഭിമുഖം ജൂലൈ 20 മുതല്‍ പുനഃരാരംഭിക്കുമെന്നും യു.പി.എസ്.സി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.