തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്(കെഎഎസ്) പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 ന്. അപേക്ഷ നല്കിയവര് ഡിസംബര്‍ 25 നകം ഒറ്റത്തവണ റജിസ്ട്രേഷന് പ്രൊഫൈല്‍ വഴി പരീക്ഷ എഴുതുമെന്നുള്ള കണ്ഫോര്മേഷന് നല്‍കണം. മൂന്നു സ്ട്രീമുകളിലേക്കും പൊതുപരീക്ഷയാണ് നടത്തുക.
മൂന്നു സ്ട്രീമുകളിലുമായി 5,76,243 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. സ്ട്രീം ഒന്നിലാണ് ഏറ്റവും കൂടുതല്‍ പേര് അപേക്ഷ നല്‍കിയിരിക്കുന്നത്. 5,47543 പേരാണ് സ്ട്രീം ഒന്നില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. സ്ട്രീം രണ്ടില്‍ 26,950 പേരും സ്ട്രീം മൂന്നില്‍ 1750 പേരും അപേക്ഷ നല്‍കിയിട്ടുണ്ട്. പരീക്ഷാ സമയം തീരുമാനിച്ചിട്ടില്ല. ഒബ്ജക്ടീവ് രീതിയിലാണ് പ്രാഥമിക പരീക്ഷ.
പ്രാഥമിക പരീക്ഷയ്ക്ക് 100 മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പറുകളാണുള്ളത്. 90 മിനിറ്റ് വീതമാണ് സമയം. പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷ എഴുതാം. മെയിന്‍ പരീക്ഷ വിവരാണാത്മക രീതിയിലാണ്. രണ്ടാം ഘട്ടത്തില്‍ മൂന്നു പേപ്പറുകളിലായാണ് പരീക്ഷ. മെയിന്‍ പരീക്ഷയുടെയും അഭിമുഖത്തിയെും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്് തയാറാക്കുക.