Explanation:
കുറുഞ്ചി: പർവത പ്രദേശം
കേരളത്തിലെ മലനാട് ഉൾപ്പെടുന്ന പ്രദേശമാണ് സംഘകാലത്ത് കുറുഞ്ചി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഇവിടുത്തെ താമസക്കാർ “വേട്ടുവർ” എന്ന് അറിയപ്പെട്ടു.
.മുല്ലൈ:
കാട്ടുപ്രേദേശങ്ങൾ,കുന്നുകൾ,പുൽമേടുകൾ,എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു.ഇവിടുത്തെ താമസക്കാർ “ആയർ”,”ഇടയർ” എന്ന് അറിയപ്പെട്ടു
പാലൈ:
പാഴ്നിലമായ മണൽ പ്രദേശം.ഇതിലെ വ്യക്തികൾ മറ്റുള്ളവരെ കൊള്ളയടിച്ചു ജീവിചിരുന്നവരായിരുന്നു.
.മരുതം:
കൃഷി ചെയ്യുന്ന നാട്ടു പ്രദേശങ്ങൾ.കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദി പ്പിച്ചിരുന്നത് ഈ തിണയിലായിരുന്നു.കേരളത്തിൽ ഇടനാട് ഉൾപ്പെടുന്ന പ്രദേശമാണ് സംഘകാലത്ത് മരുതം തിണയിൽ ഉണ്ടായിരുന്നത്.ഇവിടുത്തെ താമസക്കാർ “ഉഴവർ” എന്നറിയപ്പെടുന്നു
നെയ്തൽ:
സമുദ്ര തീരങ്ങളും തീരപ്രദേശവും.
ഇവരുടെ പ്രധാന തൊഴിൽ മീൻ പിടുത്തം.ഇവിടുത്തെ താമസക്കാർ “പരട്ടവർ”,”മീനവർ” എന്നീ പേരുകളിൽ അറിയപ്പെടുന്നു.