ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ട൦ ഉണ്ടായി. 30% ലാഭം കിട്ടണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?
ഒരു പരീക്ഷയിൽ മീനുവിന് 343 മാർക്കും സീമയ്ക്ക് 434 മാർക്കും ലഭിച്ചു.സീമയ്ക്ക് 62% മാർക്കാണ് ലഭിച്ചത്. എങ്കിൽ മീനുവിന് എത്ര ശതമാനം മാർക്ക് ലഭിച്ചു?
3x+8: 2x+3= 5:3 എങ്കിൽ x-ൻറെ വില എത്ര?
12/15,12/21,12/28,12/17 ഈ ഭിന്നങ്ങളുടെ അവരോഹണക്രമം ഏത്?
32124 എന്നസംഖ്യയെ 9999എന്ന സംഖ്യ കൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും?
ഒരു ക്ലോക്കിൽ സമയം 12.15 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?