എൻജിനീയറിങ്/ ടെക്നോളജി ത്രിവത്സര ഡിപ്ലോമാ പരീക്ഷകൾ 8 ന് പോളിടെക്നിക്കുകളിൽ ആരംഭിക്കും.
സാങ്കേതിക പരീക്ഷാ കൺട്രോളർ ആണ് പരീക്ഷകൾ നടത്തുന്നത്.
ആറാം സെമസ്റ്റർ (റഗുലർ/ സപ്ലിമെന്ററി) പരീക്ഷയും ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷകളുമാണ് ഒന്നാം ഘട്ടത്തിൽ നടത്തുന്നത് .
വിദൂര സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി താമസസ്ഥലത്തിന് അടുത്തുള്ള പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികൾക്കും പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു തിരിച്ചറിയൽ രേഖയുമായി പരീക്ഷ എഴുതാം.
അര മണിക്കൂർ മുമ്പ് പരീക്ഷാ ഹാളിൽ പ്രവേശിക്കണം. കവിടിന്റെ പശ്ചാത്തലത്തിൽ എല്ലാ വിദ്യാർത്ഥികളും മുഖാവരണം ധരിക്കണം.