18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം?
12,000 രൂപയ്ക്ക് 12% സാധാരണ പലിശ നിരക്കിൽ 3 വർഷത്തെ പലിശയെത്ര?
ഒരു സാധനം 1,980 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ട്ടമുണ്ടായാൽ അതിൻറ്റെ യഥാർത്ഥ വിലയെന്ത്?
മണിക്കൂറിൽ 72 കി.മീ.വേഗത്തിൽ ഓടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകാൻ എത്ര സമയം എടുക്കും?
0.45 എന്ന ദശാംശസംഖ്യയുടെ ഭിന്നസംഖ്യാ രൂപം ഏതാണ്?
ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സെത്ര?