ഇന്ത്യാ ചരിത്രത്തിലെ മറക്കാൻ പാടില്ലാത്ത ദിവസമാണ് ജനുവരി 30,എന്തു കൊണ്ട് ?
താഴെ കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ ജോടി പദങ്ങൾക്കുള്ള ബന്ധം പോലെ മൂന്നാമത്തെ പദത്തിനു യോജിക്കുന്ന പദം തിരഞ്ഞെടുത്തെഴുതുക:
യുദ്ധം :പട്ടാളക്കാരൻ : : നാടകം : ............
കസേര :തടി : :പാവാട : ............
ഒളിമ്പിക് ദീപം സൂചിപ്പിക്കുന്നത് എന്തിനെയാണ് ?
ഒരു ക്ലാസ്സിലെ 45 കുട്ടികളെ ഒരു വരിയിൽ ക്രമപ്പെടുത്തി നിറുത്തിയപ്പോൾ രാമു ഇടത്ത് നിന്നും പത്തൊമ്പതാമതും ബാലു വലത്തു നിന്നും മുപ്പത്തൊന്നാമതുമാണ് .അവരുടെ ഇടയ്ക്കുള്ള കുട്ടികളുടെ എണ്ണം എത്ര ?
അഞ്ചു കുട്ടികൾ A,B,C,D,E ഒരു ബെഞ്ചിൽ ഇരിക്കുന്നു .A, B യുടെ ഇടത്തും C യുടെ വലത്തുമാണ്.D, B യുടെ വലത്തുംഎന്നാൽ E യുടെ ഇടത്തുമാണ്.മധ്യത്തിൽ ഇരിക്കുന്നതാരാണ്?