ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 1 മാർക്കും തെറ്റായ ഉത്തരത്തിന് ¼ മാർക്ക് കുറയും . ഒരു കുട്ടിക്ക് ആകെയുള്ള 100 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയപ്പോൾ 75 മാർക്ക് ലഭിച്ചു. എങ്കിൽ എത്ര ശരിയുത്തരങ്ങൾ എഴുതിക്കാണും ?
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240 ?
രാജു 3കി.മീ തെക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞ് 8കി.മീ സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 3 കി.മീ സഞ്ചരിച്ചു . എങ്കിൽ അയാൾ യാത്ര തിരിച്ചടത്തു നിന്നും എത്ര കിലോമീറ്റർ അകലെയാണിപ്പോൾ ?
2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ലിക്ക് ദിനം ഏതു ദിവസമായിരിക്കും ?
2, 3, 5, 6 ഇവയിൽ ഉൾപ്പെടാത്തതേത്?
A=2, B=3, C=4 എന്നിങ്ങനെ ആയാൽ 6 25 2 14 സൂചിപ്പിക്കുന്നതെന്ത് ?
B C C E D G E I F ______?
ഒരു ക്ലോക്കിലെസമയം 9.30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ്എത്ര ?
ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത് ഏറ്റവും താഴത്തെ വരിയിൽ 25 അതിനു മുകളിലത്തെ വരിയിൽ 23 അതിനുമുകളിൽ 21 എന്ന ക്രമത്തിലാണ് . ഏറ്റവും മുകളിലത്തെ വരിയിൽ ഒരു സോപ്പു മാത്രമാണുള്ളതെങ്കിൽ ആകെ എത്ര വരികളുണ്ട് ?
അർദ്ധ ഗോളാകൃതിയിലുള്ള ഒരു പാത്രത്തിൻറെ വ്യസാർധം 6സെ.മീ എങ്കിൽ ഈ പാത്രത്തിൻറെ വ്യാപ്തം എത്ര ?
2.62 – 2.42 എത്ര ?
30 മീറ്റർവശമുള്ള ഒരു സമഭുജത്രികോണാകൃതിയിലുള്ള ഒരു മൈതാനത്തിനുചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവടുവയ്ക്കുമ്പോൾ 60 സെ.മീ പിന്നിടാൻ കഴിയുമെങ്കിൽ മൈതാനത്തിനുചുറ്റും ഒരു പ്രാവശ്യംനടക്കുവാൻ എത്ര ചുവടുവയ്ക്കേണ്ടിവരും?
അടുത്ത പൂർണ്ണ സംഖ്യ ഏത് ?
3 ⅕, 3 ⅗, 4, 4⅖, ___________________
ഒരു കമ്പനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ്സ് 35 ആണ്. മാനേജരുടെ വയസ്സ്കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി ഒന്ന് വർദ്ധിച്ചു എങ്കിൽ മാനേജരുടെ വയസ്സെത്ര ?
180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10 % നഷ്ട്ടം വന്നു. 10 % ലാഭം കിട്ടണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?
32 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂർത്തിയാക്കുവാൻ എത്ര ആളുകൾ വേണം ?
(-1)100 + (-1)101= _____________
സ്വർണ്ണത്തിന് വർഷം തോറും10 % എന്ന തോതിൽ മാത്രം വിലവർദ്ധിക്കുന്നു. ഇപ്പോഴത്തെ വില 20,000 രൂപഎങ്കിൽ 2 വർഷത്തിനുശേഷം എത്രരൂപആകും?
√0.121 = __________________
7 + 12 + 17 + 22 + = -------------------- എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക1090 എങ്കിൽ , 10 + 15 + 20 + = -----------------എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക എത്ര ?
ABCD എന്ന സമചതുരത്തിന്റെ വശത്തിന്റെ മധ്യബിന്തുക്കൾ യഥാക്രമം P,Q,R,S എന്നിവയാണ്PQRS എന്ന സമചതുരത്തിന്ന്റെയ് വശത്തിന്റെയ് മധ്യബിന്ദുക്കൾM,N,O,P എന്നിവയാണ് MNOP യുടെ ചുറ്റളവ്16 സെ.മി ആയാൽ .ABCD യുടെ ചുറ്റളവ് എത്ര ?
50 - 60 ÷ 5(8-2) =
2x * 8x = (2x)x
ഒരു ജോലി ചെയ്തു തീർക്കാൻ A യ്ക്ക് രണ്ടു ദിവസം. B യ്ക്ക് മൂന്നു ദിവസം C യ്ക്ക് ആറു ദിവസം എന്നിങ്ങനെ വേണം. അതേയ് ജോലി ഇവർ മൂന്നുപേരും കൂടെ ഒരുമിച്ച് ചെയ്താൽ എത്ര ദിവസം കൊണ്ട് തീരും ?
8 % പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ A,B എന്നിവർ ഒരു തുക രണ്ടു വർഷത്തേയ്ക്ക് നിക്ഷേപിക്കുന്നു. A സാധാരണ പലിശക്കും B കൂട്ടുപലിശക്കും ആണ് നിക്ഷേപിച്ചത് B യ്ക്ക് 2 വര്ഷം കഴിഞ്ഞപ്പോൾ A യേക്കാൾ കൂടുതൽ തുക ലഭിച്ചുവെങ്കിൽ നിക്ഷേപിച്ച തുക എത്ര?
X ന്റെ 90% Y, Y യുടെ 80% Z അയാൽ X ന്റെ എത്ര ശതമാനം ആണ് Z ?
1-1/2-1/4-1/8-1/16 എത്ര ?
X:Y = 5:1,X x Y = 320 ആയാൽ X , Y എത്ര ?
ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന, 11 രൂപയ്ക്കാണ് വിറ്റത് ലാഭശതമാനം എത്ര ?
അങ്കഗണിതം : സംഖ്യ
ബീജഗണിതം : ---------------